മകരജ്യോതിയും മകരസംക്രമ പൂജയും 15ന്

ശബരിമല: മകരജ്യോതിയും മകരസംക്രമ പൂജയും ജനുവരി 15ന് നടക്കും. 15ന് പുലര്‍ച്ചെ 1.29ന് സൂര്യന്‍ ധനുരാശിയില്‍നിന്ന് മകരം രാശിയിലേക്ക് മാറുന്ന സമയത്താണ് സംക്രമപൂജ നടക്കുക. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് പ്രത്യേക ദൂതന്‍ വശം കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം കഴിക്കുക. പന്തളം കൊട്ടാരത്തില്‍നിന്ന് എത്തിക്കുന്ന തിരുവാഭരണം ചാര്‍ത്തി 15ന് വൈകുന്നേരം 6.40ന് ദീപാരാധന നടക്കും. ഈസമയം തെളിയുന്ന മകരനക്ഷത്രത്തോടൊപ്പം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയക. ഭക്തര്‍ക്ക് 19വരെ മാത്രമേ നെയ്യഭിഷേകവും 20വരെ മാത്രമേ ദര്‍ശന സൗകര്യവും ഉണ്ടാകൂ. 21ന് രാവിലെ രാജാവിന്‍െറ ദര്‍ശനത്തിനുശേഷം നട അടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ഥാടനകാലത്തിന് സമാപനം കുറിക്കും.
സന്നിധാനത്ത് ദര്‍ശനത്തിനത്തെിയ യുവതിയെ തിരിച്ചയച്ചു
ആചാരം ലംഘിച്ച്  സന്നിധാനത്ത് ദര്‍ശനത്തിനത്തെിയ യുവതിയെ വലിയ നടപ്പന്തലില്‍ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഭര്‍ത്താവിനൊപ്പം എത്തിയ  മുംബൈ സ്വദേശി കവിതയെയാണ് പമ്പയിലേക്ക് തിരിച്ചയച്ചത്. ഇവര്‍ മലകയറി സന്നിധാനത്ത് എത്തിയത് പൊലീസിന്‍െറ ശ്രദ്ധയില്‍പെടുന്നത് വലിയനടപ്പന്തലില്‍ വെച്ചാണ്. തുടര്‍ന്ന് ഇവരെ പൊലീസ് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്നതോടെ പമ്പയിലേക്ക് തിരിച്ചയച്ചു. കറുത്ത സാരിയായിരുന്നു വേഷം. കറുത്ത തുണി സഞ്ചിയും കൈവശം ഉണ്ടായിരുന്നു. 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ മലകയറുന്നതിന് ആചാരപരമായ വിലക്കുണ്ട്.

ആചാരം ലംഘിച്ച് എത്തുന്നവരെ തടയുന്നതിനായി പമ്പാ  ഗാര്‍ഡ്റൂമിന് മുന്‍വശം മൂന്നു വനിതാ പൊലീസുകാരെയും മൂന്നു ദേവസ്വം വനിതാ സ്പെഷല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്ന് 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ മലകയറി സന്നിധാനത്ത് എത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.