ചങ്ങനാശേരി: മന്നത്ത് പത്മനാഭന്‍െറ 139ാം ജയന്തി ആഘോഷങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ സ്കൂള്‍ മൈതാനിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് പ്രഭാതഭേരി, എട്ടു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന എന്നിവ നടക്കും. 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. ഉച്ചക്ക് 2.15ന് മധുര ടി.എന്‍.എസ് കൃഷ്ണയുടെ സംഗീതസദസ്സ്, വൈകീട്ട് അഞ്ചിന് കഥാപ്രസംഗം, 7.30ന് ചലച്ചിത്ര പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ നയിക്കുന്ന ഗാനമേള, രാത്രി 10.30 മുതല്‍ തിരുവല്ല ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്‍െറ മേജര്‍സെറ്റ് കഥകളി എന്നിവ നടക്കും.
മന്നം ജയന്തി ദിനമായ ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.