കൊച്ചി: നാട്ടാനകളുടെ ഡാറ്റ ബുക്കില്‍ നിലവിലെ രേഖകള്‍ തിരുത്തി പാമ്പാടി രാജന്‍ എന്ന ആനയുടെ ഉയരം കൂട്ടിയെഴുതിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈകോടതി.
തിരുത്തിയതായി കണ്ടത്തെിയാല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിയെടുക്കണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ആനയുടെ ഉയരം തിരുത്തിയ വനം വകുപ്പിന്‍െറ നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി പാമ്പാടി രാജന്‍െറ ഉയരം തിരുത്തിയ നടപടിക്കെതിരെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ളെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശി കെ.പി. വില്‍സണ്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ആനയുടെ ഉയരം അനധികൃതമായി തിരുത്തിയെന്നും ഇതിനുപിന്നില്‍ കള്ളക്കളികളുണ്ടെന്നുമാണ് ഹരജിയിലെ ആരോപണം. 2012ലാണ് വനംവകുപ്പ് അധികൃതര്‍ അവസാനമായി ആനകളുടെ ഉയരം അളന്ന് ഡാറ്റ ബുക്കില്‍ രേഖപ്പെടുത്തിയത്.
ഇതനുസരിച്ച് പാമ്പാടി രാജന് 308 സെന്‍റി മീറ്ററായിരുന്നു ഉയരം. വനംവകുപ്പിന്‍െറ വെബ്സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ആനകളുടെ ഉയരം ഇനി അളക്കേണ്ടത് 2017ല്‍ ആണെന്നിരിക്കെ രേഖകളില്‍ പാമ്പാടി രാജന്‍െറ ഉയരം 314.20 സെന്‍റി മീറ്റര്‍ എന്നാണ് ഇപ്പോള്‍ കാണുന്നത്.
ഇതോടെ പാമ്പാടി രാജന്‍െറ ഉയരം ഏറ്റവും ഉയരമുള്ള ആനയായി കണക്കാക്കിയിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേക്കാള്‍ കൂടുതലായി.
പ്രമുഖ ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് ആനകള്‍ക്ക് തിടമ്പേറ്റാന്‍ അവകാശം നല്‍കുന്നത് വനംവകുപ്പിന്‍െറ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന ആനകളുടെ ഉയരം വിലയിരുത്തിയാണ്.
ഉത്സവ കമ്മിറ്റികളെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പ്രതിഫലം വാങ്ങി ഉത്സവകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ അവസരമൊരുക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാമ്പാടി രാജന്‍െറ ഉയരം തിരുത്തുകയാണുണ്ടായതെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.