തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര വ്യാഴാഴ്ച സമാപിക്കും. ജനുവരി 27ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച ജാഥയുടെ സമാപന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ (ഒ.എന്‍.വി നഗര്‍) സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച രാവിലെ തലസ്ഥാന ജില്ലയില്‍ പ്രവേശിച്ച ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കല്ലമ്പലത്ത് ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രസ് ക്ളബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന സൗഹൃദ സദസ്സില്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കും.
4.30ന് പുളിമൂട് ജങ്ഷനില്‍നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് കാനം രാജേന്ദ്രന്‍, ജാഥാ അംഗങ്ങളായ മുല്ലക്കര രത്നാകരന്‍, സത്യന്‍ മൊകേരി, പി. പ്രസാദ്, കെ. രാജന്‍, ജെ. ചിഞ്ചുറാണി, ടി.ജെ. ആഞ്ചലോസ്, കെ.കെ. അഷ്റഫ് എന്നിവരെ തുറന്ന വാഹനത്തില്‍ ആനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.