ജയരാജൻെറ ആരോഗ്യസ്ഥിതി: സി.ബി.ഐ റിപ്പോർട്ട് തേടി

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ ജയിലിൽ കഴിയുന്ന പി. ജയരാജൻെറ ആശുപത്രി വാസത്തിന് തടയിടാൻ സി.ബി.ഐ നീക്കം തുടങ്ങി. ഇതിൻെറ ഭാഗമായി ജയരാജൻെറ ആരോഗ്യസ്ഥിതി സംബന്ധിച്ച് സി.ബി.ഐ റിപ്പോർട്ട് തേടി. ജയരാജന് ഗുരുതരമായ ഹൃദ്രോഗം ഇല്ലെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.

ചികിത്സ ആവശ്യമാണെന്ന റിപ്പോർട്ട് നൽകിയ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർ അഷ്റഫിനോട് തിങ്കളാഴ്ച ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടു. ഇതുവരെയുള്ള എല്ലാ പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കാനും സി.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ജയരാജനെ കസ്റ്റഡിയിലെടുക്കുന്നതിൻെറ ഭാഗമായുള്ള മുന്നൊരുക്കങ്ങളാണ് ഈ നടപടികൾ.

അതിനിടെ, ജില്ലാ കോടതിയില്‍ സി.ബി.ഐ കസ്റ്റഡി അപേക്ഷ നല്‍കി. 16 മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ മുമ്പാകെ ഇന്നലെയാണ് പി. ജയരാജന്‍ കീഴടങ്ങിയത്. എന്നാല്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.