ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആൺ, പെൺ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട്  സമർപ്പിക്കാൻ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂർത്തിയെയും ആണ് അമിക്കസ് ക്യൂറിയായി ജ­സ്റ്റി­സ്‌ ദീ­പ­ക്‌ മി­ശ്ര അ­ധ്യ­ക്ഷ­നാ­യ ഡിവിഷൻ ബെഞ്ച് നിയോഗിച്ചത്.

ഭഗവാന് ആൺ, പെൺ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആത്മീയത പുരുഷന് മാത്രമുള്ളതല്ല. സ്ത്രീകളുടെ പ്രവേശ വിഷയത്തിൽ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങൾ പരിശോധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യൻ യെങ് ലോയേഴ്സ് അസോയിയേഷന്‍റെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.

അതേസമയം, 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദർശനത്തിൽ നിന്ന് വിലക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധം നീക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ 10-50 പ്രായക്കാരായ സ്ത്രീകള്‍ക്കുള്ള നിരോധം വിശ്വാസത്തിന്‍െറയും ആചാരത്തിന്‍െറയും പ്രശ്നമാണ്. മതപരമായ ആചാരവും വിശ്വാസവും വെച്ചുപുലര്‍ത്താന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛേദ പ്രകാരം ഇത്തരം ആചാരങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ആചാരങ്ങളില്‍ ഇടപെടരുതെന്ന നിലപാടാണ് കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ 1990ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.