തിരുവനന്തപുരം : കേരളത്തിെൻറ വരുമാന വളർച്ചാ നിരക്കിൽ കുറവുണ്ടായതായി ബജറ്റിനു മുന്നോടിയായി ആസൂത്രണ ബോർഡ് പുറത്തിറക്കിയ സാമ്പത്തികാവലോകനത്തിൽ പറയുന്നു. 2013–14 ൽ 12.56 ശതമാനം വളർച്ച ഉണ്ടായിരുന്നത് 2014–15 ൽ 12. 55 ശതമാനമായി കുറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ മൊത്തം വളർച്ചാ നിരക്കിൽ വർധന കാണുന്നു. 4.54 ശതമാനത്തിൽ നിന്ന് 6.67 ശതമാനമായി ഉയർന്നു .
കൃഷിയും അനുബന്ധ മേഖലയും താഴോട്ടാണ് പോകുന്നത്. സമരം മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അറുപതു വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ ജനസംഖ്യ 13 ശതമാനമായി ഉയർന്നു . ആറു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ജനസംഖ്യയിൽ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.