സർക്കാറിന്​ മാഫിയാ സംസ്​കാരമെന്ന്​ പിണറായി

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്  കുറ്റവാളികളുമായി വഴിവിട്ട ബന്ധമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇത് മറച്ചുവെക്കാൻ ഭരണ സംവിധാനം  ഉപയോഗിക്കുകയാണ്. എതിരാളികളെ ഒതുക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുന്ന മാഫിയയായി സർക്കാർ മാറി. തമ്പാനൂർ രവിയും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണം ഇതിന് തെളിവാണെന്നും പിണറായി പറഞ്ഞു. നവകേരള മാർച്ചിെൻറ ഭാഗമായി ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജു രമേശിെൻറ മൊഴിയുടെ ശബ്ദരേഖ എഡിറ്റ് ചെയ്ത് തങ്ങൾക്കു വേണ്ട രൂപത്തിലാക്കി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇത് സിപിഎമ്മിെന അപകീർത്തിപ്പെടുത്താനാണ്. വിജിലൻസ് എ.ഡി.ജി.പി ഗൂഢാലോചനയിൽ ഭാഗഭാക്കായി. ഇൗ കളി നല്ലതല്ല. ഉമ്മൻചാണ്ടിക്കും കൂട്ടാളികൾക്കും രാഷ്ട്രീയ താൽപര്യമുണ്ടാകാം. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇതിൽ കൂട്ടുചേരാൻ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.  ഡി.ജി.പി റാങ്കിലുള്ള മൂന്ന് പേർ പുറത്തു നിൽക്കെയാണ് എ.ഡി.ജി.പി റാങ്കിലുള്ള ശങ്കർ റെഡ്ഡിയെ വിജിലൻസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. പല ഗൂഢലക്ഷ്യങ്ങളും മുന്നില്‍ കണ്ടായിരുന്നു ഇത്. അവയില്‍ ചിലത് അവര്‍ നടപ്പിലാക്കി കഴിഞ്ഞെന്ന് വിജിലന്‍സിന് നേരെ ആഞ്ഞടിച്ച് പിണറായി പറഞ്ഞു.

ബാറുകൾ തുറക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയതായി ബിജു രമേശിെൻറ ശബ്ദരേഖയിലെ പരാമർശത്തിനും പിണറായി മറുപടി പറഞ്ഞു. ഏതെങ്കിലുമൊരു വ്യക്തിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലല്ല പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നത്. മറ്റു പാര്‍ട്ടികളിൽ അങ്ങനെയായിരിക്കാം. അതു വച്ച് ഞങ്ങളുടെ പാര്‍ട്ടിയെ അളക്കരുത്. ഒരു നിലപാട് പറഞ്ഞിട്ട് മറ്റൊന്ന് ചെയ്യുന്നത് സി.പി.എം നയമല്ലെന്നും പിണറായി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.