മോദി കേരളത്തിൽ വരുന്നത് വർഗീയത പറയാൻ - കെ.സി വേണുഗോപാൽ

ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണം. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്‌ലിം ലീഗ്.

അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ വന്ന് പറഞ്ഞതെന്ന് മനസിലാകുന്നില്ല. ജനങ്ങളെ വിഢിയാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Tags:    
News Summary - Modi is coming to Kerala to spread communalism - K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.