13കാരിയെ മാതാവിന്‍റെ സുഹൃത്ത് പീഡിപ്പിച്ചു, സുഹൃത്തിനെതിരെ കേസ്, മാതാവ് അറസ്റ്റിൽ

കോഴിക്കോട്: 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്ദുല്‍ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി റഫീഖ് വിദേശത്താണ്.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് രണ്ടര വര്‍ഷമായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. കേസിലെ ഒന്നാം പ്രതി റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ചയില്‍ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ വടകര സ്വദേശി അബ്ദുല്‍ റഫീഖിനും കുട്ടിയുടെ മാതാവിനുമെതിരെ പയ്യോളി പൊലീസ് കേസെടുത്തു. രണ്ടര വര്‍ഷത്തോളം റഫീഖ് കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് എടുത്തതിനു പിന്നാലെ കുട്ടിയുടെ മാതാവ് ഒളിവില്‍ പോയി. ഇവരെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. 13കാരി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.

Tags:    
News Summary - 13-year-old girl raped by mother's friend, case filed against friend, mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.