ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല, ഗണേഷ് കുമാർ നടത്തിയ പരാമർശം പിൻവലിക്കണം - വി.ഡി സതീശൻ

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്നും പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ആര്‍ക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാമല്ലോയെന്നായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെയുള്ള യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചുള്ള വി.ഡി സതീശന്‍റെ പ്രതികരണം.

'ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ? കടകംപള്ളി സുരേന്ദ്രന്‍ ആ സമയത്ത് മന്ത്രി ആയിരുന്നയാളാണ്. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേര്‍ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സോണിയാ ഗാന്ധിയെ അപ്പോയിന്‍റ്മെന്റ് എടുത്താല്‍ ആര്‍ക്കും കാണാമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണക്കൊള്ള അറിഞ്ഞില്ലെന്ന് പറയരുതെന്നും മന്ത്രി ആകുമ്പോള്‍ അറിയണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Tags:    
News Summary - Oommen Chandy has not ruined anyone's life, Ganesh Kumar's remark should be retracted - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.