ഗുജറാത്തിനെ പോലെ കേരളവും മാറും, തിരുവനന്തപുരത്തെ മാതൃകാ നഗരമാക്കി മാറ്റും - നരേന്ദ്ര മോദി

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വശത്ത് എൽ.ഡി.എഫും മറുവശത്ത് യു.ഡി.എഫും എന്ന നിലയിലാണ് കേരളത്തിലെ നിലവിലെ സാഹചര്യം. എന്നാല്‍ ഇനി മുതല്‍ മൂന്നാമതൊരു പക്ഷം കൂടി ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയിരിക്കുകയാണ്. കേരളം ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന മുന്നണികൾക്ക് ഓരേ അജണ്ടയാണ്. അത് അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്വം എന്നിവയാണെന്നും മോദി പറഞ്ഞു.

നമസ്‌കാരം തിരുവനന്തപുരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഭഗവാന്‍ പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരികയെന്നത് തന്റെ സൗഭാഗ്യമാണ്. നാരായണഗുരുദേവന്റെ അറിവിനും അയ്യങ്കാളിയുടെ മാര്‍ഗദര്‍ശനത്തിന് മുന്നില്‍ മന്നത്ത് പത്മനാഭന്റെ നിസ്വാര്‍ഥ സേവനത്തിന് മുന്നില്‍ നമസ്‌കരിക്കുന്നു.

ഗുജറത്താല്‍ 1987 ന് മുന്‍പ് തോല്‍വികള്‍ ഏറ്റുവാങ്ങുന്ന പാര്‍ട്ടിയായിരുന്നു ബി.ജെ.പി. 87ല്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെ.പി ഭരണം നേടി. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ ജൈത്രയാത്രയാണ് ഗുജറാത്തില്‍ ഇപ്പോഴും തുടരുന്നത്. നമ്മളും തിരുവനന്തപുരത്ത് നിന്ന് തുടങ്ങുകയാണ്.

രാജ്യത്തെ എല്ലായിടത്തും യുവാക്കളും കുട്ടികളും സ്‌നേഹം പലവിധത്തില്‍ ചിത്രികരിക്കാറുണ്ട്. അതിനെ ചിലര്‍ നാടകമെന്ന് ചിത്രീകരിക്കുന്നവരുണ്ട്, എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍ ഉപേക്ഷിക്കില്ല. അവരുടെ സ്‌നേഹത്തോട് ആയിരം മടങ്ങ് വിധേയത്വമുണ്ട്. റീല്‍സ് ഉണ്ടാക്കുന്നവര്‍ അത് തുടരട്ടെ.

കേളത്തില്‍ ഭരണം മാറുന്നുണ്ടെങ്കിലും സംവിധാനം ഒന്നുതന്നെയാണ്. ഇവിടെ പുതിയ സര്‍ക്കാര്‍ ഇനി ഉണ്ടാകേണ്ടിയിരുന്നു. ശബരിമലയില്‍ നിന്ന് സ്വര്‍ണം കൊള്ളയടിക്കപ്പെട്ടു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കിട്ടിയ ഒരു അവസരവും എല്‍.ഡി.എഫ് പാഴാക്കിയിട്ടില്ല. ബി.ജെ.പി വന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലില്‍ അടക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണം. ത്രിപുരയില്‍ 30 വര്‍ഷമാണ് സി.പി.എം ഭരിച്ചത്. ഇപ്പോള്‍ അവിടെ പേരിനു പോലുമില്ല സി.പി.എം. ബംഗാളില്‍ ഇടതുപക്ഷമാണ് നീണ്ടകാലം ഭരിച്ചത്. ഇന്ന് സി.പി.എം ടിക്കറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെ കിട്ടാത്ത അവസ്ഥയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത് സംഭവിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ എത്താതിരിക്കാന്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രുവാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് പത്തുവര്‍ഷം കേന്ദ്രം ഭരിച്ചത്. കര്‍ഷകര്‍ക്ക് വേണ്ടിയും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയും രണ്ട് പാര്‍ട്ടികളും ഒന്നും ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kerala will change like Gujarat, Thiruvananthapuram will be made a model city - Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.