സോളാര്‍ കേസ്: തമ്പാനൂര്‍ രവിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: സോളാര്‍ കേസിലെ നിര്‍ണായക രേഖകള്‍ മാറ്റാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിത എസ്. നായരോട് ഫോണില്‍ ആവശ്യപ്പെടുന്നതിന്‍െറ ശബ്ദരേഖ പുറത്ത്.ബിജു രാധാകൃഷ്ണനും സോളാര്‍ കമീഷനും സീഡി കണ്ടെടുക്കാന്‍ കോയമ്പത്തൂര്‍ യാത്ര നടത്തിയ ദിവസമാണ് തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടത്. പൊലീസ് അവിടെ (കോയമ്പത്തൂര്‍) എത്തുമെന്നും എല്ലാം ഉടന്‍ മാറ്റണമെന്നും തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്നുണ്ട്. സോളാര്‍ കമീഷന് എങ്ങനെ മൊഴി നല്‍കണമെന്ന് സരിതയെ പഠിപ്പിക്കുന്ന തമ്പാനൂര്‍ രവിയുടെ സംഭാഷണം നേരത്തേ പുറത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ഇങ്ങനെ:

തമ്പാനൂര്‍ രവി: അടുത്താരും ഇല്ലല്ലോ?
സരിത: ഇല്ല ഞാന്‍ അവിടെനിന്നും മാറി
രവി: നാടകങ്ങള്‍ എല്ലാം കണ്ടല്ലോ?
സരിത: എല്ലാം കണ്ടു കൊണ്ടിരിക്കുകയാ സാറേ.. എനിക്കു തോന്നുന്നത്.., ഏതെങ്കിലും ഒരു ബാക് ഗ്രൗണ്ട് വര്‍ക്ക് ഇതിനകത്തുണ്ടാകും. ഇല്ലാതെ ഇത് ഇത്രയും ഇതായിട്ട്.
രവി: അതിന്‍െറ ഭാഗമായിട്ട് ചിലപ്പോള്‍ തന്‍െറ അവിടേം നോക്കാന്‍ വന്നേക്കാം.
സരിത: അതാണു ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അതാണ് ഇപ്പോ പെട്ടെന്നു നിന്നടത്തുനിന്നു മാറിയത്. ശരിക്കും പറഞ്ഞാല്‍
രവി: തന്‍െറ അവിടേം നോക്കാന്‍ വന്നേക്കാം. ക്ളിയര്‍ ചെയ്യുമല്ളോ?
സരിത: അതു ഞാന്‍ ചെയ്തോളാം സാറേ. ഓള്‍റെഡി ക്ളിയേര്‍ഡ് ആണ്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ പോലും ഞാന്‍ ഉടന്‍ ക്ളിയര്‍ ചെയ്തോളാം.
രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ?
സരിത: അറിയാം. അറിയാം
രവി: ഞാന്‍ ഒരു ഊഹത്തില്‍നിന്ന് എടുത്തതാണ്
സരിത: എനിക്കും ഊഹം, അതാണ് തോന്നിയത്
രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ
സരിത: കാര്യം അവന്‍ പറഞ്ഞിട്ടുണ്ടല്ളോ കത്ത് കണ്ടെടുത്തില്ലാന്ന്
രവി: എന്താ
സരിത: രാവിലെ ഒരു ടോക് വന്നു. സരിതക്കും എനിക്കും രണ്ടു നീതി. സരിതയുടെ കത്ത് കണ്ടെടുത്തില്ല. ഞാന്‍ കമീഷനില്‍ പറഞ്ഞോ എനിക്ക് കത്തുണ്ട് അങ്ങനുണ്ട് ഇങ്ങനുണ്ടെന്ന്
രവി: അതൊന്നും ഒന്നും വരാനില്ല. അവിടെ വരുമ്പോ ഒന്നും കാണരുതേ
സരിത: ഇല്ല സാര്‍. ഇപ്പോള്‍തന്നെ ചെയ്തോളാം
രവി: ഉടനടി, ഉടനടി
സരിത: ഓകെ സാറേ....

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.