മുഖ്യമന്ത്രിയെയും ആര്യാടനെയും പ്രതി ചേര്‍ക്കാന്‍ ബിജു രാധാകൃഷ്ണന്‍റെ ഹരജി

കോഴിക്കോട്: കോഴിക്കോട് സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആര്യാടന്‍ മുഹമ്മദിനെയും പ്രതി ചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജോജി തോമസ് മുമ്പാകെ ഹരജി നല്‍കി. മുഖ്യമന്ത്രിക്കും ആര്യാടനും പണം കൈമാറിയെന്ന്  സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്തി ഇരുവരെയും പ്രതി ചേര്‍ക്കണമെന്നാണ് ബിജു രാധാകൃഷ്ണന്‍റെ ഹരജിയിലെ ആവശ്യം. കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുല്‍ മജീദ് നല്‍കിയ കേസിലെ പ്രതികള്‍ ആണ് ബിജുവും സരിതയും. അബ്ദുല്‍ മജീദിന്‍െറ 42.70 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കോഴിക്കോട്ടെ സോളാര്‍ ഇടപാടു സംബന്ധിച്ച കേസ്.  ഈ കേസില്‍ ബിജുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മുഖ്യമന്ത്രിയെയും ആര്യാടനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യം ബിജു ഉന്നയിച്ചത്. അതേസമയം, ഒരു പ്രതിക്ക് പുന:രന്വേഷണം ആവശ്യപ്പെടാന്‍ അധികാരമില്ളെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിന്‍റെ അടിസ്ഥാനത്തില്‍ കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിന്  ഈ മാസം  22 ലേക്ക് മാറ്റിവെച്ചു.  

ഉമ്മന്‍ചാണ്ടിക്ക് രണ്ടു തവണയായി മൂന്നരക്കോടി രൂപ താന്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയിലേക്ക്  കൊണ്ടു വരുന്നതിനിടെ ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ചും തൃശൂര്‍ രാമനിലയത്തില്‍വെച്ചുമാണ് പണം കൈമാറിയതെന്നും ബിജു വെളിപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.