അങ്കമാലി: നെടുമ്പാശ്ശേരി മള്ളുശ്ശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 50പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടത്തിന് പോയ സമത്തായിരുന്നു മോഷണം. ബുധനാഴ്ച പുലര്‍ച്ചെ മടങ്ങിയത്തെിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. മള്ളുശ്ശേരി പാലത്തിന് വടക്ക്വശം കണ്ണമ്പുഴ വീട്ടില്‍ കെ.വി.പോളിന്‍െറ വീട്ടിലായിരുന്നു മോഷണം. പോളിന്‍െറ ഭാര്യ മേഴ്സിയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ആഭരണങ്ങള്‍ വീടിന്‍െറ രണ്ടാം നിലയിലെ മേശവലിപ്പില്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. മേശവലിപ്പ് പൂട്ടിയ ശേഷം താക്കോല്‍ അലമാരയുടെ മുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. കവര്‍ച്ചക്ക് ശേഷം മോഷണ സംഘവും താക്കോല്‍ യഥാസ്ഥാനത്ത് വെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് പോളും, മേഴ്സയിയും വേളാങ്കണിയില്‍ തീര്‍ഥാടനത്തിന് പോയത്. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് മടങ്ങി വീട്ടിലത്തെിയത്. വീടിനകത്ത് മോഷണം നടന്നതായി സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞത്. വീടിനകത്തെ അലമാരകളും, സ്യൂട്ട്കെയ്സുകളും, മേശവലിപ്പുകളുമെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളും, രേഖകളുമെല്ലാം വാരിവിതറിയ നിലയിലായിരുന്നു. രണ്ടാം നിലയിലെ മുറികളിലെ അലമാരകളും, മേശകളും തകര്‍ത്ത നിലയിലായിരുന്നു. താഴത്തെ കിടപ്പ് മുറിയിലെ അലമാരയില്‍ മോതിരങ്ങള്‍ അടക്കമുള്ള സ്വര്‍ണാഭരണങ്ങളും, പണവുമുണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. പോളിന്‍്റെ പരാതിയില്‍ എസ്.ഐ.കെ.ജി.ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി മോഷണം നടന്ന ഇടങ്ങള്‍ പരിശോധിച്ചു.
വീടിന്‍െറ അടുക്കള വശത്തായി പറമ്പിലെ പണിക്കായി സൂക്ഷിച്ചിരുന്ന കൊത്തിയും, വാക്കത്തികളും, കത്തിയുമാണ് മോഷണത്തിനായി സംഘം ഉപയോഗിച്ചിട്ടുള്ളതെന്നതിന്‍െറ ലക്ഷണങ്ങളുണ്ട്. മോഷണത്തിന് ശേഷം മാരകായുധങ്ങള്‍ അടുക്കള വശത്ത് യഥാസ്ഥാനത്ത് വെച്ച നിലയിലുമായിരുന്നു. രണ്ടാം നിലയുടെ വാതിലും, ജനലുകളും തുറന്നിട്ട നിലയിലായിരുന്നു. മോഷണം നടത്തിയത് വീടും, പരിസരവും, തീര്‍ത്ഥാടനത്തിന് പോകുന്ന വിവരവും വ്യക്തമായറിയാവുന്നരാകാന്‍ സാധയ്യതയുണ്ട്. അത് കേന്ദ്രീകരിച്ചാണ് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുള്ളത്. വിരലടയാള പരിശോധനകള്‍ ഉള്‍പ്പെടെ നടത്തി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.