ഷൊര്‍ണൂര്‍: പൊതുമുതല്‍ നശിപ്പിക്കുന്ന അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ‘റെയില്‍ ഹൂണ്‍സി’ന്‍റെ പെയിന്‍റിങ് വീണ്ടും. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്‍റെ ബോഗികളിലാണ് പെയിന്‍റിങ് കണ്ടെത്തിയത്. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനിലെത്തിയ ബോഗികളിൽ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ആക്സിഡന്‍റ് റിലീഫ് വാനിന്‍റെ മൂന്ന് ബോഗികളിൽ കഴിഞ്ഞ ദിവസം ആധുനിക സ്പ്രേ പെയിന്‍റിങ് കണ്ടതിന് പിന്നാലെയാണ് പുതിയ സംഭവം. ഷൊര്‍ണൂര്‍ ട്രെയിന്‍ ബോഗിയില്‍ സ്പ്രേ പെയിന്‍റിങ് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലും സമാന രീതിയില്‍ ട്രെയിനില്‍ സ്പ്രേ പെയിന്‍റിങ് കണ്ടെത്തിയത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
ഷൊര്‍ണൂരിലെ സംഭവത്തക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് തമിഴ്നാട്ടിലെ തൃശിനാപ്പിള്ളിയിലും സമാനമായി ട്രെയിനിന്‍െറ ബോഗിയില്‍ ചിത്ര രചന കണ്ടെത്തിയ വിവരമറിഞ്ഞത്. ഇതോടെ സംഘടനയുമായി ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമോയെന്ന് ആശങ്കയുണ്ട്. തൃശിനാപ്പിള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ഒരു ബോഗിയില്‍ പൂര്‍ണമായും പെയിന്‍റിങ് നടത്തിയ രീതിയിലാണ്.
ഷൊര്‍ണൂരില്‍ കണ്ടെത്തിയതിന് സമാനമായ രീതിയിലായതിനാല്‍ ഇതേക്കുറിച്ച് പരിശോധന നടത്താന്‍ തമിഴ്നാട്ടില്‍നിന്നുള്ള അന്വേഷണ സംഘം വ്യാഴാഴ്ച ഷൊര്‍ണൂരില്‍ എത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ട് റെയില്‍വേ ജങ്ഷനുകളിലും നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളില്‍ ഇത്തരത്തില്‍ ഏറെ സമയമെടുത്ത് ചിത്രം വരച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.