മാണിയുടെ ഭീഷണി ചർച്ച ചെയ്യാൻ യു.ഡി.എഫ്​ യോഗം ബുധനാഴ്​ച്ച

തിരുവനന്തപുരം: കേരളാ കോൺഗ്രസ് മാണി വിഭാഗം കോൺഗ്രസുമായി അകന്ന്​ നിലനിൽക്കെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ്​ യോഗം ബുധനാഴ്​ച്ച ചേരും. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്​ലിം ലീഗ്​, ആർ.എസ്​.പി, ജെ.ഡി.യു തുടങ്ങിയ മുന്നണികളുടെ അഭിപ്രായം തേടും. ബന്ധം മുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മാണിയിൽ കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. മാണിയുടെ കടന്നാക്രമണത്തിൽ നേതാക്കൾക്ക് കടുത്ത അമർഷവുമുണ്ട്. ചർച്ചക്കുള്ള വാതിൽ മാണി തന്നെ കൊട്ടിയടച്ചെന്നാണ് വിലയിരുത്തൽ.

ഇനി അങ്ങോട്ട് പോയി ആരും കാലുപിടിക്കേണ്ടെന്നാണ് കോൺഗ്രസ്​ നേതാക്കളുടെ നിലപാട്. കേരള ​കോ​ൺഗ്രസ്​ ആത്യന്തിക നിലപാട്​ സ്വീകരിക്കില്ലെന്ന വിശ്വാസത്തിലാണ് മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫുമായുള്ള ദീർഘകാലത്തെ ബന്ധം ഒരു നിമിഷം കൊണ്ട് മാണി​ ഇല്ലാതാക്കില്ല. യു.ഡി.എഫിൽ ചില പ്രശ്​നങ്ങളുണ്ട്.​ അത്​ ഗൗരവമായി കാണുന്നതായും കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.