Posted On
date_range Updated On
date_range ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദ് ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ 41-ാമത് ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദ് ഇന്ന് ചുമതലയേല്‍ക്കും. പി.കെ. മൊഹന്തി വിരമിക്കുന്ന ഒഴിവിലാണ് വിജയാനന്ദ് ചുമതലയേല്‍ക്കുന്നത്.
1981 ബാച്ചിലെ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എസ്.എം. വിജയാനന്ദ്. രണ്ടു വര്‍ഷം ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍, കൊല്ലം ജില്ലാ കളക്ടര്‍, സംസ്ഥാന ലേബര്‍ കമ്മീഷണര്‍, ഐ.എം.ജി ഡയറക്ടര്‍, കില അധ്യക്ഷന്‍, കുടുംബശ്രീ ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് 31 വരെ ഇദ്ദേഹത്തിന് ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.