തൃശൂര്‍: വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. മരണമടഞ്ഞ മൂന്നുപേരും പെരിന്തല്‍മണ്ണ സ്വദേശികളാണ്. ഓട്ടോ ഡ്രൈവറായ തൂതപ്പുഴ ആനമങ്ങാട് വാഴങ്കട വരപ്പാട്ടിൽ വീട്ടിൽ മുഹമ്മദലി(40), വരപ്പാട്ടിൽ വീട്ടിൽ മുഹമ്മദലിയുടെ ഭാര്യ റാബിയ(50), മകൻ മുഹമ്മദ് ഷമീർ(24) എന്നിവരാണ് മരിച്ചത്.
പെരിന്തൽ മണ്ണയിൽ നിന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. വടക്കാഞ്ചേരി പത്താംകല്ല് ഫോറസ്റ്റ് ഓഫിസിന് മുമ്പിൽ വെച്ച് എതിരെ വന്ന ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.