ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശം വിലക്കാനാവില്ലെന്ന് സുപ്രീംകോടതി അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ. ഭരണഘടനയുടെ 25,25 അനുേഛദപ്രകാരം സ്ത്രീകൾക്ക് േക്ഷത്രത്തിൽ പ്രവേശിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യമുണ്ട്. ശബരിമല െപാതുക്ഷേത്രമായതിനാൽ സ്ത്രീകളുെട പ്രേവശം വിലക്കാനാവില്ല. ആർത്തവത്തിെൻറ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് അപകീർത്തികരമാണ്. ലിംഗസമത്വം ഭരണഘടന ഉറപ്പുനൽകുന്നതാണ്. ഭരണഘടനപ്രകാരം സ്ത്രീകൾക്ക് ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും രാജു രാമചന്ദ്രൻ വ്യക്തമാക്കി. സ്ത്രീകളുടെ ക്ഷേത്രപ്രവേശം സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.