സാഹസികര്‍ക്ക് ഇനി കളി കടലിലും

കോഴിക്കോട്:  കടല്‍ത്തിരകളെ കീറിമുറിച്ച് ഇനിമുതല്‍ ജെറ്റ്സികള്‍ ചീറിപ്പായും. ബീച്ചിലെ മണലിലൂടെ  നാലുചക്രമുള്ള ബൈക്കുകളില്‍ സവാരിയും നടത്താം. കോഴിക്കോട് ബീച്ചില്‍ വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങുന്നതോടെ സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഒരധ്യായം തുറക്കുകയാണ്. തുറമുഖ വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവരുടെ നേതൃത്വത്തില്‍ എറോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സാണ് വാട്ടര്‍ സ്പോര്‍ട്സ് ആരംഭിക്കുന്നത്. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ബൈക്കോടിച്ച് വാട്ടര്‍ സ്പോര്‍ട്സ് ഉദ്ഘാടനം ചെയ്തു.

ജെറ്റ്സി(വാട്ടര്‍ ബൈക്ക്), സ്പീഡ് ബോട്ട്, ബനാന ബൈക്ക്, ഇരുന്നും നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന റിങ്കോ, റെസ്ക്യൂ ബോട്ട്, ബീച്ചിലെ മണലിലൂടെ ഓടിക്കാന്‍ സാധിക്കുന്ന എ.ടി.വി. ബൈക്ക് എന്നിവയാണ് വാട്ടര്‍ സ്പോര്‍ടിസിന്‍െറ ഭാഗമായി എത്തിയിട്ടുള്ളത്. സിറ്റി പോലീസ് കമീഷണര്‍ ഉമ ബെഹ്റ, ബി.സി.സി.ഐ. വൈസ് പ്രസിഡന്‍റ് ടി.സി. മാത്യു, ജില്ലാ പോര്‍ട്ട് ഓഫിസര്‍ അശ്വിന്‍ പ്രതാപ് കുമാര്‍,  എറോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ചെയര്‍മാന്‍ ഹാറൂണ്‍ എറോത്ത്, നടന്‍ റോഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫര്‍സാന റസാഖിന്‍െറ നേതൃത്വത്തില്‍  ഫ്ളാഷ് മോബും സംഘടിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.