നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവതി മരിച്ചു. കാറോടിച്ചിരുന്ന ഭർത്താവും ഒപ്പമുണ്ടായിരുന്ന മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. കരമന തളിയിൽ പത്മനാഭന്റെ ഭാര്യ പുഷ്കലയാണ് (39) മരിച്ചത്. പത്മനാഭനും ഇളയമകൾ കമലയും (5) പരിക്കുകളോടെ രക്ഷപ്പെട്ടു.

പുലർച്ചെ 1.30ന് പാങ്ങപ്പാറ മാങ്കുഴി ജംഗ്ഷനിലായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. പത്മനാഭൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. ഗോമതി, വെങ്കിടേശൻ എന്നിവരാണ് ഇവരുടെ മറ്റുമക്കൾ.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.