പാലക്കാട്: ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസിന്‍െറ അന്വേഷണത്തിന്‍െറ ഭാഗമായി സി.ബി.ഐ ഡിവൈ.എസ്.പി സുഭാഷ് കുന്ദ് മുക്കം ഓര്‍ഫനേജ് അധികൃതരില്‍നിന്ന് വിവരങ്ങളാരാഞ്ഞു. സി.ബി.ഐ ഡല്‍ഹി ആസ്ഥാനത്തുനിന്ന് ടെലിഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ ചോദിച്ചത്. ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന കുട്ടികളോടൊപ്പമുണ്ടായിരുന്ന രക്ഷിതാക്കളെ അറിയുമോയെന്നാണ് സി.ബി.ഐ ആരാഞ്ഞത്.
കണ്ടത്തൊന്‍ വഴിയുണ്ടോയെന്നും ഡിവൈ.എസ്.പി ചോദിച്ചു. മൂന്ന് രക്ഷിതാക്കള്‍ ഓര്‍ഫനേജില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ വഴി രക്ഷിതാക്കളെ കണ്ടത്തൊമെന്നും ഓര്‍ഫനേജ് അധികൃതര്‍ മറുപടി നല്‍കി. കുട്ടികളെ പാലക്കാട്ട് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ഏതാനും രക്ഷിതാക്കള്‍ ഓര്‍ഫനേജില്‍ എത്തിയിരുന്നുവെന്നും പിന്നീട് മടങ്ങിയെന്നും കുട്ടികളെ പാലക്കാട്ടുനിന്ന് മടക്കിയയച്ചെന്നും ഓര്‍ഫനേജ് അധികൃതര്‍ പറഞ്ഞു. 156 കുട്ടികള്‍ വേനലവധി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നെന്നും ഇവര്‍ക്ക് ഓര്‍ഫനേജ് സ്ളീപ്പര്‍ ക്ളാസില്‍ റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ ബുക്ക് ചെയ്തിരുന്നെന്നും ഓര്‍ഫനേജ് മാനേജ്മെന്‍റ് വ്യക്തമാക്കി. ഇവരോടൊപ്പം എത്തിയ രക്ഷിതാക്കളുടെയും മറ്റ് കുട്ടികളുടെയും ടിക്കറ്റ് ഓര്‍ഫനേജിന്‍െറ കൈവശമുണ്ടോയെന്ന് സി.ബി.ഐ അധികൃതര്‍ അന്വേഷിച്ചു.
നാല് രക്ഷിതാക്കള്‍ക്കും 17 കുട്ടികള്‍ക്കുമായി എടുത്ത ടിക്കറ്റ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘത്തോടൊപ്പം എത്തുകയും റെയില്‍വേ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്ത ഷക്കീല്‍ എന്നയാളാണ് ടിക്കറ്റ് ഓര്‍ഫനേജില്‍ എത്തിച്ചതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 1960 മുതല്‍ മുക്കം ഓര്‍ഫനേജില്‍ ഇതരസംസ്ഥാന കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലികളിലത്തെിയ നിരവധി പേരുണ്ടെന്നും ഓര്‍ഫനേജ് അധികൃതര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് ഓര്‍ഫനേജ് തുടങ്ങിക്കൂടേയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇവരോട് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.