മിനയില്‍ കാണാതായവരില്‍ മലയാളികളും

മക്ക: മക്കയിലെ മിനയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ ദുരന്തത്തില്‍ കോഴിക്കോട്, കൊല്ലം,കോട്ടയം,മലപ്പുറം സ്വദേശികളെ കാണാതായതായി റിപോര്‍ട്ട്. കോഴിക്കോട് ഫറോക്ക് സ്വദേശി മുനീര്‍, ഭാര്യ ഷഹബാസ്, കൈകുഞ്ഞ് ഫാഇസ്, കൊല്ലം കടയ്ക്കല്‍ സ്വദേശി  അബ്ദുല്‍ സലാമിന്‍്റെ ഭാര്യ ലൈലാ ബീവി, കോട്ടയം സ്വദേശിയായ സജീബ് ഉസ്മാന്‍ ഭാര്യ സിനി,  പട്ടാമ്പി സ്വദേശി അബൂബക്കര്‍ ഭാര്യ ഹൈറുന്നീസ, കോഴിക്കോട് കല്ലാച്ചി സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരെ കുറിച്ച് വിവരമൊന്നുമില്ളെന്നാണ് റിപോര്‍ട്ട്. ഫറോക്ക് സ്വദേശി ദുബൈയില്‍ നിന്നാണ് ഹജ്ജ് കര്‍മത്തിന് പോയത്.  ഇവര്‍ക്ക് പുറമെ ജിദ്ദയില്‍ നിന്നും ഹജ്ജിനു പോയ സമീര്‍ ചെകിടപ്പുറത്തിനെ കുറിച്ചും വിവരമില്ല. മിനയില്‍ കാണാതായ ബീഫാത്തിമ എന്ന സ്ത്രീയെ കണ്ടത്തെിയതായും റിപോര്‍ട്ട് ഉണ്ട്. കടയ്ക്കല്‍ സ്വദേശി അബ്ദുല്‍ സലാമിനെയും പിന്നീട് കണ്ടത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.