ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. പ്രശ്നങ്ങളുണ്ടെങ്കില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സുധീരന്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നത്. വി.ഡി സതീശനും വേണുഗോപാലും ഉള്‍പെടുന്ന കമ്മറ്റി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. ജില്ലാതല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. ജില്ലാതല സമ്മേളനങ്ങള്‍ ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കും. ഇക്കാര്യങ്ങളാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്നും സുധീരന്‍ പറഞ്ഞു.
എന്നാല്‍ പുന:സംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സുധീരന്‍ മറുപടി നല്‍കിയില്ല. ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കാനാവില്ളെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ സംഭവങ്ങള്‍ ഹൈകമാന്‍ഡിനെ ധരിപ്പിക്കാന്‍ കൂടിയാണ് സുധീരന്‍ ഡല്‍ഹിയിലത്തെിയത്. സുധീരന്‍െറ നിലപാടിലുള്ള വിയോജിപ്പ് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം രംഗത്തത്തെിയിരുന്നു. ഡല്‍ഹിയിലത്തെിയ സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ എ.കെ ആന്‍റണിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.