തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലത്തെിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പ്രക്ഷോഭം മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദ സഞ്ചാര മേഖലയേയും പ്രതികൂലമായി ബാധിക്കുകയാണ്. തൊഴിലാളികള്‍ നരകതുല്യമായ ജീവിതം നയിക്കേണ്ട സാഹചര്യവും നിലനില്‍ക്കുകയാണ്. തൊഴിലാളി സമരങ്ങളോട് യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നിസംഗനിലപാടാണ് പ്രശ്നം ഇത്രയേറെ രൂക്ഷമാക്കിയത്. തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്ന ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ട് സമരം അടിയന്തരമായി ഒത്തുതീര്‍പ്പിലത്തെിക്കേണ്ടത് നാടിന്‍്റെ ആവശ്യമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.