ചന്ദ്രബോസ് കൊലക്കേസ്: നിസാമിന് ജാമ്യമില്ല

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ കോടതി തള്ളി. ആറു മാസം നീണ്ടുനിന്ന കാപ്പാ കാലാവധി അവസാനിച്ചതോടെയാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 11നാണ് നിസാമിനെതിരെ കാപ്പാ ചുമത്തിയത്. ജാമ്യം നല്‍കിയാല്‍ നിസാം സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജാമ്യമനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍െറ വാദിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.