തിരുവനന്തപുരം: ആനവേട്ടക്കേസ് പ്രതിയുടെ ഡയറിയില്‍ വ്യവസായപ്രമുഖരുടെയും പൊതുമേഖലാസ്ഥാപനമേധാവികളുടെയും പേരുകള്‍. ആനകളെ വേട്ടയാടി കൊമ്പെടുത്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി തിരുവനന്തപുരം ചാക്ക സ്വദേശി അജി ബ്രൈറ്റിന്‍െറ ഡയറിയിലാണ് ഉന്നത വ്യവസായികളുടെ പേരുകള്‍ അന്വേഷണസംഘം കണ്ടത്തെിയത്. മദ്യവ്യവസായി വിജയ് മല്യ, ആദിത്യ ബിര്‍ള, ബി.സി.സി.ഐ മുന്‍ പ്രസിഡന്‍റ് എ.സി. മുത്തയ്യ തുടങ്ങിയവരുടെ പേരുകളാണ് അജിയുടെ ഡയറിയിലുള്ളത്. കൊന്ന ആനകളില്‍ നിന്ന് കൊമ്പെടുത്ത് വിറ്റത് ഈ വ്യവസായികള്‍ക്കാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വ്യവസായികളുമായി നടത്തിയ പണമിടപാടിന്‍െറ വിവരങ്ങളും ഡയറിയിലുണ്ട്. എന്നാല്‍ അജി അടക്കമുള്ള പ്രതികളാരും ഇത്തരത്തില്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. സംസ്ഥാന വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഡാബര്‍ ഗ്രൂപ്പിലെയും ഉന്നതരുടെ പേരുകളും ഡയറിയിലുണ്ട്. പേരുവിവരങ്ങളും ഫോണ്‍ നമ്പറും ആനക്കൊമ്പ് ശില്‍പങ്ങള്‍ എത്തിച്ച തീയതി, വാങ്ങിയ പണം തുടങ്ങിയ വിവരങ്ങളാണ് ഡയറിയിലുള്ളത്. പൂജാമുറിയില്‍ സൂക്ഷിക്കുന്നതിനുള്ള ആനക്കൊമ്പ് ശില്‍പങ്ങളാണ് പ്രമുഖര്‍ക്ക് ഇടനിലക്കാര്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസിന്‍െറ നിലപാട്. സംസ്ഥാന വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.