അധ്യാപകദിനാഘോഷം അലങ്കോലപ്പെടുത്താനുള്ള അധ്യാപകരുടെ ശ്രമം നാണക്കേട്-മന്ത്രി


കാഞ്ഞങ്ങാട്: അധ്യാപക ദിനാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം അലങ്കോലപ്പെടുത്താനുള്ള ഒരു വിഭാഗം അധ്യാപകരുടെ ശ്രമം അധ്യാപക സമൂഹത്തിന് നാണക്കേടാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍  ദേശീയ അധ്യാപക ദിനാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലൊരു സംഭവം മുമ്പുണ്ടായിട്ടില്ല. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചതാണ്. പ്രതിഷേധക്കാര്‍ ആഗ്രഹിക്കുന്നപോലെ തീരുമാനമുണ്ടാകണമെന്നത് നടപ്പിലാക്കാന്‍ ആകില്ളെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
അധ്യാപകര്‍ക്കും പി.ടി.എക്കും  നല്‍കുന്ന അവാര്‍ഡ് തുക വര്‍ധിപ്പിച്ചു. അധ്യാപകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ കാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തി.
അധ്യാപകരുടെ പ്രായമായ രക്ഷിതാക്കള്‍ക്ക് തിരുവനന്തപുരം മാതൃകയില്‍ മറ്റു നഗരങ്ങളിലും ഹെറിറ്റേജ് കേന്ദ്രങ്ങള്‍ തുടങ്ങും -അദ്ദേഹം പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.