36 എന്‍ജിനീയറിങ് കോളജുകളില്‍ പകുതി സീറ്റിലും വിദ്യാര്‍ഥികളില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ 36 എന്‍ജിനീയറിങ് കോളജുകളില്‍ പകുതിയിലധികം സീറ്റുകളിലും വിദ്യാര്‍ഥികളില്ല. ഇതില്‍ 13 കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശം 30 ശതമാനത്തില്‍ താഴെയാണ്. 22 കോളജുകളില്‍ 40 ശതമാനത്തില്‍ താഴെയും. സാങ്കേതിക സര്‍വകലാശാലക്ക് കീഴില്‍ വരുന്ന 152 എന്‍ജിനീയറിങ് കോളജുകളില്‍  ഈ വര്‍ഷത്തെ ആകെ വിദ്യാര്‍ഥി പ്രവേശം 70 ശതമാനമാണ്. ആകെയുള്ള 58165 സീറ്റുകളില്‍ 40258 സീറ്റുകളിലാണ് വിദ്യാര്‍ഥികളുള്ളത്.
കാസര്‍കോട് സെന്‍റ് ഗ്രിഗോറിയസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍; പത്ത് ശതമാനം. കൊല്ലം അഞ്ചല്‍ പിനാക്ക്ള്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങാണ് രണ്ടാം സ്ഥാനത്ത്. 13.7 ശതമാനമാണ് അഡ്മിഷന്‍. 18.9 ശതമാനവുമായി പാലക്കാട് പ്രൈം കോളജ് ഓഫ് എന്‍ജിനീയറിങ് ആണ് മൂന്നാം സ്ഥാനത്ത്.  
കോട്ടയം ടോംസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 19.7 ഉം തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 20 ഉം ആലപ്പുഴ ചെങ്ങന്നൂര്‍ മൗണ്ട് സിയോണ്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 20.4 ഉം ആലപ്പുഴ തുറവൂര്‍ കെ.ആര്‍. ഗൗരിയമ്മ വനിത എന്‍ജിനീയറിങ് കോളജില്‍ 22 ഉം കൊല്ലം യൂനുസ് കുഞ്ഞ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 24.2 ഉം കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് എന്‍ജിനീയറിങ്, കോതമംഗലം ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് എന്നിവയില്‍ 26.7 ഉം മലപ്പുറം വാഴയൂര്‍ വേദവ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 27.7 ഉം കാഞ്ഞങ്ങാട് സദ്ഗുരു കോളജില്‍ 29.2ഉം പത്തനംതിട്ട തുമ്പമണ്‍  ശ്രീബുദ്ധ കോളജില്‍ 29.7ഉം ശതമാനമാണ് ഒന്നാം വര്‍ഷ ബി.ടെക് പ്രവേശം. 16 കോളജുകളിലാണ് ഇത്തവണ 100 ശതമാനം സീറ്റുകളിലും പ്രവേശം നടന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടിയത് കൊല്ലം ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആണ് -739 പേര്‍. എറണാകുളം രാജഗിരി, തിരുവനന്തപുരം സി.ഇ.ടി, ഗവ. എന്‍ജിനീയറിങ് കോളജ് ബാര്‍ട്ടണ്‍ഹില്‍, വയനാട് ഗവ. എന്‍ജിനീയറിങ് കോളജ്, ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജ്, ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജ്, കോതമംഗലം മാര്‍ അതനേഷ്യസ്, കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് എന്‍.എസ്.എസ്, കണ്ണൂര്‍ ഗവ. കോളജ്, തിരുവനന്തപുരം എസ്.സി.ടി, കൊച്ചി മോഡല്‍ എന്‍ജിനീയറിങ് കോളജ്, അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലും മുഴുവന്‍ സീറ്റുകളിലും പ്രവേശം നടന്നു. ഒമ്പത് കോളജുകളില്‍ 90നും 99 ശതമാനത്തിനുമിടയില്‍ പ്രവേശം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ കോളജുകളില്‍ ആകെയുള്ള  3312 സീറ്റുകളിലും എയ്ഡഡ് കോളജുകളിലെ മുഴുവന്‍ (1902) സീറ്റുകളിലേക്കും വിദ്യാര്‍ഥികളത്തെി. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളജുകളില്‍ ആകെയുള്ള 6795 സീറ്റുകളില്‍ 5091 എണ്ണം(74.92ശതമാനം) നികത്തപ്പെട്ടു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ ആകെയുള്ള 46425 സീറ്റുകളില്‍ 29941ലേക്കാണ് (64.5 ശതമാനം) പ്രവേശം നടന്നത്. ഇവിടെ മെറിറ്റ് സീറ്റുകളില്‍ 40 ശതമാനത്തിലേക്ക് മാത്രമാണ് വിദ്യാര്‍ഥികളത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.