കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വി.സി സ്ഥാനത്തേക്ക് ഡസനോളം പേര്‍ രംഗത്ത്. സെര്‍ച് കമ്മിറ്റി ഈമാസം 15ന് ചേരാനിരിക്കെ ധാരണയിലത്തൊന്‍ മുസ്ലിം ലീഗ് നേതൃത്വത്തിനായില്ല. മൂന്നംഗ സമിതിയെ ഇതിനായി നിശ്ചയിച്ചെങ്കിലും സമവായത്തിലത്തൊന്‍ കഴിയാത്തതാണ് പാര്‍ട്ടിയെ കുഴക്കുന്നത്.
ജെ.എന്‍.യുവിലെ പ്രഫസര്‍ ഡോ. എ.കെ. രാമകൃഷ്ണന്‍, കേരള രജിസ്ട്രാര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍, കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. കെ. നസീമ, എം.ജി പ്രോ-വി.സി ഡോ. ഷീന ഷുക്കൂര്‍, ഡോ. മുബാറക് പാഷ, ഡോ. പുത്തൂര്‍ മുസ്തഫ, ജെ.എന്‍.യുവിലെ പ്രഫസര്‍ ഡോ. എ.കെ. പാഷ തുടങ്ങി ഡസനോളം പേരുകളാണ് പാര്‍ട്ടിക്ക് മുന്നിലുള്ളത്. രണ്ടു ദിവസത്തിനകം ഇവരില്‍നിന്ന് ഒരാളെ പാര്‍ട്ടി കണ്ടത്തെുമെന്നാണ് വിവരം.
ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ ചേംബറിലാണ് സെര്‍ച് കമ്മിറ്റി യോഗം നിശ്ചയിച്ചത്. ചീഫ് സെക്രട്ടറി കണ്‍വീനറായ സെര്‍ച് കമ്മിറ്റിയില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വി.സി ഡോ. എസ്.എ. ബാരി, കാലിക്കറ്റ് സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ആബിദ് ഹുസൈന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഇവര്‍ നിര്‍ദേശിക്കുന്നയാളെ ചാന്‍സലര്‍കൂടിയായ ഗവര്‍ണറാണ് വി.സിയായി നിയമിക്കുക.
യു.ഡി.എഫ് ധാരണപ്രകാരം ലീഗിനാണ് കാലിക്കറ്റ് വി.സി സ്ഥാനം. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവരാണ് വി.സിയെ കണ്ടത്തെുന്നതിന് പാര്‍ട്ടി നിയമിച്ച ഉപസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.