കൊച്ചി: നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചതെങ്ങനെയെന്ന് ഹൈകോടതി. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച പുനരന്വേഷണം വേണമെന്ന ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് കമാല്‍പാഷയാണ് സംശയമുന്നയിച്ചത്.
ശ്വാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വ്യവസായി ബിജുരമേശിന്‍െറ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തിലായിരുന്നു പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി. പുനരന്വേഷണത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. മരണം സംബന്ധിച്ച് അന്വേഷണം നടത്തുമ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ എവിടെയായിരുന്നുവെന്നും മരണത്തെക്കുറിച്ച് അറിയാവുന്നവര്‍ പൊലീസിനാണ് വിവരം നല്‍കേണ്ടതെന്നും ഡി.ജി.പി കോടതിയില്‍ വാദിച്ചു.
എന്നാല്‍, മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേസ് പുനരന്വേഷിച്ചുകൂടായെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.