കൊല്ലം: 'ഗണ്‍മോന്‍' മാരെയും ആശ്രിതരെയും കൊണ്ട് അഴിമതിയുടെ മുതല്‍കൂട്ടായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് വി.എസ് അച്യൂതാനന്ദന്‍. അഞ്ചാലുംമൂട്ടില്‍ നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രി ഒരു മുതല്‍കൂട്ടാണെന്ന് പ്രിയ സ്നേഹിതന്‍ വി.എം.സുധീരന്‍ പറഞ്ഞത് ശരിയാണ്. അഴിമതിയുടെ കാര്യത്തിലാണന്നുമാത്രം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്മാനം 'ഉഴുന്നില്ലാത്ത ഉഴുന്ന് വട....പരിപ്പില്ലാത്ത പരിപ്പു വട...വല്യമ്മമാര്‍ക്ക് ദോശ ഉണ്ടാക്കി കൊടുക്കാന്‍ ഇനി ഉഴുന്ന് ചേര്‍ക്കാനാകുമോ...' വി.എസ് തന്‍െറ ശൈലിയില്‍ നീട്ടി പറഞ്ഞു.
തെറ്റുകണ്ടാല്‍ ഉടനെ കൊല്ലുകയെന്നതാണ് മോദി സര്‍ക്കാരിന്‍െറ നിലപാട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇപ്പോ ഹരിയാനയിലും സ്ഥിതി ഇതല്ളേ. ഭൂമി ഇടപാടിലും അഴിമതിയിലും മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് 'നല്ല' സര്‍ട്ടിഫിക്കറ്റ് തന്നെ തിരിച്ചു കൊടുക്കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായി നില്‍ക്കുന്നവര്‍ മിടുക്കികളും മിടുക്കന്‍മാരുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍െറ കണക്ക് കൂട്ടലുകള്‍ തെറ്റിക്കാന്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കണമെന്നും വി.എസ് അഭിപ്രായപ്പെട്ടു. പി.കെ ഗുരുദാസന്‍ എം.എല്‍.എ, സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ എം.പി, ജെ.മേഴ്സിക്കുട്ടിയമ്മ, ജെ.ഉദയഭാനു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.