മദ്രസകള്‍ ആരാധനാലയങ്ങളല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് -ഹൈകോടതി

കൊച്ചി: മദ്രസകള്‍ ആരാധനാലയങ്ങളല്ളെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ഹൈകോടതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ചെങ്ങള പഞ്ചായത്ത് ഒന്നാം വാര്‍ഡിന്‍െറ ബൂത്തായി രണ്ട് മദ്രസകളെ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹരജി തള്ളി  കോടതി വിധി പറഞ്ഞത്. ആരാധാനാലയങ്ങളിലും മതപരമായ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പോളിങ് ബൂത്ത് പാടില്ളെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ ചട്ടത്തിന് എതിരും ഭരണഘടനാ വിരുദ്ധവുമാണ് മദ്രസകളിലെ പോളിങ് ബൂത്തെന്നായിരുന്നു ഹരജിക്കാരന്‍്റെ വാദം. എന്നാല്‍, മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും അവിടെ ആരാധന നടക്കുന്നില്ളെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് വി. ചിദംബരേഷിന്‍്റെ തീര്‍പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.