തിരുവനന്തപുരം: ഉപാധിരഹിത പട്ടയവിതരണ നീക്കത്തിനുപിന്നില്‍ റിയല്‍എസ്റ്റേറ്റ് താല്‍പര്യമെന്ന് ആരോപണം. ഉപാധിരഹിത പട്ടയ വിതരണം വ്യാപകമാവുന്നതോടെ സര്‍ക്കാര്‍ നല്‍കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് സ്വന്തമാവും. പട്ടയം നല്‍കുന്നതിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നത് ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി അന്യാധീനപ്പെടുന്നത് തടയാനായിരുന്നു. 16 ഉപാധികളോടെ ഭൂമിക്ക് പട്ടയം നല്‍കിയിട്ടും ഇടുക്കിയില്‍ വ്യപകമായി ഭൂമി കൈയേറ്റം നടന്നതായി റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും ഒടുവില്‍ നിവേദിത പി. ഹരന്‍െറ റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെയാണ് ഭൂമി കൈയേറ്റം നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വട്ടവടയില്‍ 200 ഏക്കറിലധികം ഭൂമി തൊഴിലാളികള്‍ക്ക് പട്ടയ വിതരണത്തിലൂടെ കൈമാറിയത് തട്ടിയെടുക്കപ്പെട്ടതിന്‍െറ വിശദാംശങ്ങള്‍ ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ടിലുമുണ്ട്. രാജന്‍ മധേക്കര്‍ റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. രാഷ്ട്രീയനേതൃത്വങ്ങളുടെയും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഭൂമി തട്ടിയെടുക്കപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ ഉപാധിരഹിതപട്ടയമെന്ന നിലപാടുമായി മുന്നോട്ടുപോവുന്നു.
ഉപാധിരഹിതപട്ടയം വേണമെന്നത് മലയോരകര്‍ഷകരുടെ ആവശ്യമാണെന്നാണ് എല്‍.ഡി.എഫ് നിലപാട്. എം.എം. മണി അടക്കമുള്ള നേതാക്കള്‍ ഇതിനായി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ നടന്ന ആദിവാസി കോണ്‍ഗ്രസ് സമ്മേളനത്തിലും ഉപാധിരഹിത പട്ടയമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ആദിവാസിസംഘടനകള്‍ പൊതുവെ ഇതെതിര്‍ത്തെങ്കിലും ആദിവാസി കോണ്‍ഗ്രസിന്‍െറ നിലപാട് ഭൂമാഫിയക്ക് അനുകൂലമാണ്.
വിവിധ ജില്ലകളിലായി 1212 കുടുംബങ്ങള്‍ക്ക് കൈവശഭൂമിയില്‍ പട്ടയം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വിഴിഞ്ഞം വില്ളേജില്‍ 461 കുടുംബങ്ങള്‍ക്കും കൈവശഭൂമിക്ക് പട്ടയം നല്‍കുന്നുണ്ട്.എന്നാല്‍,തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ അനുബന്ധമായി വളരുന്ന റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഈ മേഖല മാറും. ഇവിടെ നല്‍കുന്ന പട്ടയങ്ങളുടെ ഗുണം ലഭിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കാവില്ല. നെയ്യാറ്റിന്‍കര കരുംകുളം വില്ളേജില്‍ 330 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും പട്ടയം നല്‍കും. ഇടുക്കിയില്‍ പാറക്കുന്നുകള്‍ അടക്കം ഇത്തരത്തില്‍ പതിച്ചുനല്‍കുന്നത് ക്വാറി മാഫിയക്കടക്കം ഗുണകരമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.