തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണ് രാവിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ക്ളിഫ് ഹൗസില്‍ കൂടിക്കാഴ്ചക്കത്തെിയത്. ഇന്ന് നടക്കാനിരിക്കുന്ന പ്ളാന്‍്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാവിലെ 10ന് തൊഴില്‍ മന്ത്രിയുടെ ചേംബറിലാണ് പി.എല്‍.സി യോഗം നിശ്ചയിച്ചിട്ടുള്ളത്. യോഗത്തില്‍ കൂലിവര്‍ധന സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊമ്പിള ഒരുമൈ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയും.
എന്നാല്‍ മിനിമം കൂലി 500 രൂപയാക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തോട്ടമുടമകള്‍. തൊഴിലാളി സമരം തോട്ടം മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വ്യവസായം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ സഹായങ്ങള്‍ പലതും നല്‍കിയിട്ടില്ല. കടുത്ത പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ധന അംഗീകരിക്കാനാവില്ളെന്ന് ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷം തോട്ടം ഉടമകള്‍ പറഞ്ഞു.
അതേസമയം, തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എത്രയും വേഗം സമരമവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഇടക്കാലാശ്വാസമടക്കം ആലോചിക്കുന്നുണ്ട്. പി.എല്‍.സി യോഗത്തില്‍ മിനിമം കൂലിയുടെ കാര്യത്തില്‍ ധാരണയായില്ളെങ്കില്‍ ഇടക്കാലാശ്വാസ തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത.
മിനിമം കൂലി നിശ്ചയിക്കുന്നതിനുള്ള പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) തിങ്കളാഴ്ച ചേരാനിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നിലപാട് അറിയിക്കേണ്ട കമ്മിറ്റി ഇതുവരെ ചേര്‍ന്നിട്ടില്ല. സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് രൂപവത്കരിച്ച സെക്രട്ടറി തല ഉപസമിതി ഇതുവരെ യോഗം ചേരാത്തത്. തിങ്കളാഴ്ചക്ക് മുമ്പ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ പി.എല്‍.സിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സെക്രട്ടറി തല ഉപസമിതി എന്ന് യോഗം ചേരുമെന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.