തൃശൂര്‍: നവംബറില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതോടെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് പരിഷ്കരിച്ച പ്രവര്‍ത്തനരീതി. പദ്ധതി നിര്‍വഹണത്തിനുള്ള സമയക്കുറവ് പരിഹരിക്കുന്നതാണ് പരിഷ്കാരത്തിലെ പ്രധാന മാറ്റം. വര്‍ഷത്തില്‍ 12 മാസവും ഇനി പദ്ധതി നിര്‍വഹണത്തിന് ലഭിക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കി അംഗീകാര നടപടികള്‍ വേഗത്തിലാക്കാനുള്ള മാര്‍ഗരേഖയും ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്തുകളുടെ ഓഫിസ് പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സഹായിക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്കാരം. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് കുടുംബശ്രീയെ കൂടി ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് വകുപ്പ് തയാറാക്കിയ പരിഷ്കാരരേഖ നിര്‍ദേശിക്കുന്നു. ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തനത്തെ സഹായിക്കുന്ന ചുമതല കുടുംബശ്രീയെ ഏല്‍പിക്കും. വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുക, വിവിധ ഫോറങ്ങള്‍ പൂരിപ്പിക്കാനുള്ള സഹായം, ഫോട്ടോസ്റ്റാറ്റ്, ഇന്‍റര്‍നെറ്റ്, ഡി.ടി.പി, സ്റ്റാമ്പുകളുടെ വില്‍പന, ലഘുഭക്ഷണ സൗകര്യം എന്നിവ കുടുംബശ്രീ ഒരുക്കും.
പഞ്ചായത്ത് യോഗങ്ങള്‍, വിവിധ സമിതി യോഗങ്ങള്‍ എന്നിവക്കുള്ള ഭക്ഷണവും തയാറാക്കും. വാര്‍ഡ് സംബന്ധിച്ച പ്രധാന സ്ഥിതി വിവരങ്ങള്‍, ഭൂപടങ്ങള്‍ എന്നിവ തയാറാക്കി സൂക്ഷിക്കാനും വാര്‍ഡ് തല വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാറിന്‍െറ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി സൂക്ഷിക്കാനും വാര്‍ഡ് വികസന സമിതി ചുമതലപ്പെടുത്തുന്ന സന്നദ്ധ പ്രവര്‍ത്തക കുടുംബശ്രീ അംഗത്വമുള്ളയാളാകണമെന്ന് പരിഷ്കാരരേഖ നിര്‍ദേശിക്കുന്നു.
ഇവരെ സേവാഗ്രാം ഫെസിലിറ്റേറ്റര്‍ എന്ന തസ്തികയില്‍ നിയമിക്കും. ഇവര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെ ഗ്രാമകേന്ദ്രത്തില്‍ ഉണ്ടാകും. ഈ സമയത്ത് ഗ്രാമകേന്ദ്രം ഫെസിലിറ്റേറ്റര്‍ ആകും പദവി. എ.ഡി.എസിന്‍െറ സഹായത്തോടെ ഗ്രാമസഭാ പ്രവര്‍ത്തനങ്ങളും വാര്‍ഡ് വികസന സമിതി പ്രവര്‍ത്തനങ്ങളും സുഗമമാക്കല്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പരിഷ്കാരം. പുതിയ ഭരണസമിതികളാണ് പരിഷ്കാരം നടപ്പാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.