ചേര്‍ത്തല: ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ തീരുമാനം സംബന്ധിച്ച ആലോചനാ ചര്‍ച്ച തിങ്കളാഴ്ച രാവിലെ 10ന് ചേര്‍ത്തലയില്‍ നടക്കും. അശ്വനി റെസിഡന്‍സിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള യോഗം ഭാരവാഹികളെ കൂടാതെ ഡോ. ജയപ്രസാദ്, പി. രാജന്‍, ഫിലിപ്പ് എം. പ്രസാദ്, രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എം. ജയശങ്കര്‍, എം.എന്‍. പിയേഴ്സണ്‍ എന്നിവരും 50 യോഗം പ്രവര്‍ത്തകരും പങ്കെടുക്കും. വൈകുന്നേരം വരെ ചര്‍ച്ച നീളും. പാര്‍ട്ടി രൂപവത്കരിച്ചാല്‍ ഉണ്ടാകുന്ന സാധ്യതകളും നയങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് യോഗം നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.