ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സംഭാവനകള്‍ അര്‍പ്പിച്ച ബ്രിട്ടീഷ് വനിതയായ ആനി ബെസന്‍റിനെ ഓര്‍മചിത്രമാക്കി ഗൂഗ്ളിന്‍റെ ഡൂഡ്ല്‍. ആനി ബസന്‍റിന്‍റെ 168ാം ജന്മദിനത്തിന്‍റെ വേളയില്‍ ആണ് അവരുടെ ആനിമേഷന്‍ ചിത്രം ഡൂഡില്‍ ആയി ഗൂഗ്ള്‍ പോസ്റ്റ് ചെയ്തത്.
1847 ഒക്ടോബര്‍ ഒന്നിന് ലണ്ടനിലെ ക്ളപാഹാമിലാണ് ആനി ബസന്‍റിന്‍റെ ജനനം. സ്വതന്ത്ര്യ ചിന്താ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായിരുന്ന ചാള്‍സ് ബ്രാഡ്ലായുടെ സഹപ്രവര്‍ത്തകയായി. 1885ല്‍ ഫാബിയന്‍ സൊസൈറ്റിയില്‍ അംഗമായി. പിന്നീട് മാക്സിസ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് ഫെഡറേഷനില്‍ ചേര്‍ന്നു.
പില്‍ക്കാലത്ത് ബനാറസ് ഹിന്ദു സര്‍വകലാശാലയായി വികസിച്ച സെന്‍ട്രല്‍ ഹിന്ദു കോളജ് 1898 ല്‍ സ്ഥാപിച്ചത് ആനി ബസന്‍റാണ്. 1916ല്‍ ഹോംറൂള്‍ ലീഗ് ആരംഭിച്ചു. 1917ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി. 1933ല്‍ അഡയാറില്‍ വച്ച് ആനി ബസന്‍റ് നിര്യാതയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.