മത്സരത്തിനിടെ മാധ്യമങ്ങള്‍ സത്യം വളച്ചൊടിക്കുന്നു –മന്ത്രിമാര്‍

കൊച്ചി: പരസ്പരമുള്ള മത്സരത്തിനിടെ മാധ്യമങ്ങള്‍ സത്യം വളച്ചൊടിക്കുന്നെന്നും ഇത് വാര്‍ത്തകളുടെ നിജസ്ഥിതി ഇല്ലാതാക്കുന്നെന്നും മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു എന്നിവരുടെ പരിദേവനം. ഇടം കണ്ടത്തൊനുള്ള വ്യഗ്രതയിലാണിത് സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. കെ.എം. റോയിക്ക് സ്വദേശാഭിമാനി-കേസരി പുരസ്കാരദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ദൃശ്യമാധ്യമങ്ങളുടെ ഇന്നത്തെ പ്രവണത അഭിലഷണീയമല്ല. വാര്‍ത്തകളുടെ നിജസ്ഥിതിയല്ല അവര്‍ തേടുന്നത്. വിശ്വാസ്യതക്ക് ഇത് സഹായകമാണോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം -മന്ത്രി പറഞ്ഞു. നേരത്തേ ദൃശ്യമാധ്യമങ്ങള്‍ മാത്രമാണ് സത്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതെങ്കില്‍ ഇപ്പോള്‍ ചില അച്ചടിമാധ്യമങ്ങളും അതു ചെയ്യുന്നെന്ന് തുടര്‍ന്ന് സംസാരിച്ച മന്ത്രി ബാബു കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.