പഞ്ചായത്ത് പ്രസിഡൻറുമാരായ അങ്കണവാടി ജീവനക്കാർ അവധി എടുത്താൽ മതി

മുണ്ടക്കയം: ത്രിതല പഞ്ചായത്ത് അംഗങ്ങളായ അങ്കണവാടി ജീവനക്കാർ ജോലി രാജിവെക്കണമെന്ന നിർദേശം സർക്കാർ തിരുത്തുന്നു. പുതിയ തീരുമാനപ്രകാരം അങ്കണവാടി ജീവനക്കാരായ പഞ്ചായത്ത് പ്രസിഡൻറുമാർ ജോലി രാജിവെക്കേണ്ട. പകരം ജില്ലാ, ബ്ലോക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായവർ  അഞ്ചു വർഷത്തേക്ക് അവധിയിൽ പ്രവേശിക്കണം. അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ അവധിയെടുക്കേണ്ട. പകരം ഇവർക്ക് നിലവിലുള്ള 20 കാഷ്വൽ ലീവിനൊപ്പം 15 എണ്ണം കൂടി നൽകും. ഒരു വർഷം മൊത്തം 35 കാഷ്വൽ ലീവ് അനുവദിക്കും. കൂടുതലുള്ള അവധികൾക്ക് ശമ്പളം നഷ്ടമാകും.

അതേസമയം, പഞ്ചായത്ത് അംഗങ്ങളായ അങ്കണവാടി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നൂറുകണക്കിന് അങ്കണവാടി ജീവനക്കാർ മത്സരിച്ചിരുന്നു. ഇതിൽ നിരവധിപേർ തെരഞ്ഞെടുക്കപ്പെട്ടു.

അങ്കണവാടി ടീച്ചർമാർ പലരും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തും എത്തി. രാഷ്ട്രീയരംഗത്ത് പ്രവർത്തന പരിചയമില്ലാത്തവരെയും പരിഗണിച്ചിരുന്നു. അങ്കണവാടി ടീച്ചർമാർക്ക് 6000 രൂപയിൽനിന്ന് ശമ്പളം 10,000 ആക്കി ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തതോടെ പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയത്തെക്കാൾ നേട്ടം അങ്കണവാടിയിലാണെന്ന് വന്നു. അതിനിടെയായിരുന്നു ജോലി പോകുമെന്ന ആശങ്ക. ഇവർക്ക് ആശ്വാസമായാണ് പുതിയ സർക്കാർ തീരുമാനം. മുൻ സർക്കാറിെൻറ കാലത്ത് അങ്കണവാടി ജീവനക്കാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് വന്നിരുന്നു.  ഉമ്മൻ ചാണ്ടി സർക്കാർ ഇതിനു മാറ്റം വരുത്തിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോടതി ഉത്തരവിലൂടെയാണ് അങ്കണവാടി ജീവനക്കാർ മത്സരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.