തേഞ്ഞിപ്പലം: മലബാറിന്‍െറ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന്‍െറ അധ്യക്ഷ പദവിയിലേക്ക് ഡോ. കെ. മുഹമ്മദ് ബഷീര്‍ നിയമിതനാകുന്നത് അപൂര്‍വതകളുമായി. സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ രണ്ടുവര്‍ഷം മാത്രം ശേഷിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തിലെ 11ാമത്തെ വൈസ് ചാന്‍സലറായാണ് ഡോ. ബഷീര്‍ നിയമിതനാവുന്നത്. കാലിക്കറ്റ് സര്‍വകലാശാല സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ വൈസ് ചാന്‍സലറാണ് ഇദ്ദേഹം. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തില്‍നിന്ന് തന്നെ വി.സിയത്തെുന്നുവെന്നതും പ്രത്യേകതയാണ്.
പുത്തൂര്‍പള്ളിക്കല്‍ എ.എം.യു.പി സ്കൂള്‍, വി.പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നിന്ന് പ്രീഡിഗ്രിയും ഫാറൂഖ് കോളജില്‍ നിന്ന് ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠന വകുപ്പില്‍നിന്ന് പി.ജിയും എം.ഫിലും പി.എച്ച്.ഡിയും നേടി. ഇതിന് പുറമെ ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദവും നേടി. പുത്തൂര്‍പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപകനായി ഒൗദ്യോഗിക ജീവിതം തുടങ്ങിയ ബഷീര്‍ പിന്നീട് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലും അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും അധ്യാപകനുമായി.
അരീക്കോട് കോളജില്‍ പ്രിന്‍സിപ്പല്‍ പദവിയിലിരിക്കെ രണ്ടര വര്‍ഷം മുമ്പാണ് കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറായി നിയമിതനായത്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായി പ്രവര്‍ത്തിച്ച ബഷീര്‍, നിലവില്‍ അറബിക്കില്‍ റിസര്‍ച് ഗൈഡുമാണ്. രണ്ടുതവണ കേന്ദ്ര സര്‍ക്കാറിന്‍െറ ഹജ്ജ് കോഓഡിനേറ്ററായും പ്രവര്‍ത്തിച്ചു. മൂന്നുവര്‍ഷം മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയുടെ രജിസ്ട്രാര്‍ പദവിയിലേക്ക് ഡോ. ബഷീര്‍ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, അവസാന നിമിഷം രാഷ്ട്രീയ തീരുമാനം മാറിമറിഞ്ഞതോടെ മറ്റൊരാളെയാണ് നിയമിച്ചത്. തൊട്ടുപിറകെ വന്ന കേരള സര്‍വകലാശാല രജിസ്ട്രാര്‍ പദവിയിലേക്കായിരുന്നു ബഷീറിന്‍െറ നിയമനം. ഫലത്തില്‍ കാലിക്കറ്റില്‍ രജിസ്ട്രാര്‍ പദവി ലഭിക്കാതെ പോയ ബഷീറിനെ ഇപ്പോള്‍ തേടിയത്തെിയത് രജിസ്ട്രാറെ നിയമിക്കാന്‍ അധികാരമുള്ള പദവി.
പുത്തൂര്‍പള്ളിക്കല്‍ കണ്ണേത്ത് കുഞ്ഞാലന്‍കുട്ടിയുടെയും വി.പി. സഫിയയുടെയും മകനായ ബഷീര്‍ അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമാണ്. ഭാര്യ: റംല. മക്കള്‍: ശഹീര്‍, ഹനാന ബഷീര്‍, ഹനൂന ബഷീര്‍, അയ്ദ ബഷീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.