തൃശൂര്‍: നൂപുരധ്വനികളുടെ അകമ്പടിയില്‍ സംഗീതത്തില്‍ ലയിച്ച് വേദികള്‍ ഉണര്‍ന്നപ്പോള്‍ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന്‍െറ രണ്ടാംദിനം സാംസ്കാരിക നഗരിക്ക് നവ്യാനുഭവം. മത്സരങ്ങള്‍ ആരംഭിക്കുന്നതിലും അവസാനിക്കുന്നതിലുമുണ്ടായ ബാലാരിഷ്ടതയും മത്സരാര്‍ഥികളുടെ ബാഹുല്യം സൃഷ്ടിച്ച ചില്ലറ പ്രശ്നങ്ങളും ഒഴിച്ചാല്‍ സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റുകള്‍ സംയുക്തമായി നടത്തുന്ന പ്രഥമ കലോത്സവത്തില്‍ കാര്യമായ കല്ലുകടിയില്ല.
സ്റ്റേജിനങ്ങളാണ് വെള്ളിയാഴ്ച നടന്നത്. പ്രധാനവേദിയായ ദേവമാത സ്കൂളിലെ ‘പുഷ്പാഞ്ജലി’യില്‍ ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തത്തിന് കാണികള്‍ ഏറെയായിരുന്നു. രാവിലെ ഏഴരക്ക് തുടങ്ങുമെന്ന് പറഞ്ഞ് ഒരു മണിക്കൂറിലേറെ വൈകി. 44 ടീമുകള്‍ പങ്കെടുത്ത സംഘനൃത്ത മത്സരം രാത്രി വൈകിയാണ് അവസാനിച്ചത്. അവതരണത്തിലെയും വേഷവിധാനങ്ങളിലെയും പുത്തന്‍ പരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. എന്നാല്‍, നാടോടി നൃത്തവേദിയില്‍ പതിവ് തെറ്റാതെ കാക്കാത്തിയും കുറത്തിയും കര്‍ഷകനും പാമ്പാട്ടിയും അരങ്ങ് വാണു. ഈ ഇനത്തില്‍ മത്സരങ്ങള്‍ കാര്യമായ നിലവാരം പുലര്‍ത്തിയില്ളെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത് ടൗണ്‍ഹാളില്‍ നടന്ന ഇംഗ്ളീഷ് നാടക മത്സരമാണ്. ആനുകാലിക സംഭവങ്ങളും ആശങ്കകളും പങ്കുവെച്ചവര്‍ക്ക് പുറമെ പുറമെ വിശ്വവിഖ്യാത നാടകങ്ങളും അരങ്ങിലത്തെി. എന്നാല്‍, സ്റ്റേജുകളിലെ പാളിച്ച മൂലം ചില ടീമുകള്‍ അയോഗ്യരായി. പരമ്പരാഗത ശൈലിയില്‍ നിന്നും കാര്യമായ മാറ്റം മിമിക്രിയിലും ഉണ്ടായില്ല. സിനിമാതാരങ്ങളില്‍ നിന്നും ടി.വി. അവതാരകരിലേക്ക് അവതരണം വഴിമാറിയെന്നതാണ് വ്യത്യാസം. ലളിതഗാന, ശാസ്ത്രീയ സംഗീത വേദികളില്‍ കാസറ്റ് ഗാനങ്ങളുടെ അതിപ്രസരം പ്രകടമായി. മാര്‍ഗംകളി, തിരുവാതിരക്കളി മത്സരങ്ങളും രാത്രി വൈകിയാണ് അവസാനിച്ചത്. മത്സരാര്‍ഥികളുടെ ബാഹുല്യമാണ് മത്സരങ്ങള്‍ വൈകാന്‍ കാരണമെന്ന് സംഘാടകര്‍ പറയുന്നു.
തൃശൂര്‍ മുന്നില്‍
തൃശൂര്‍: സി.ബി.എസ്.ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 91 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 664 പോയന്‍റുമായി ആതിഥേയരായ തൃശൂര്‍ സഹോദയ മുന്നില്‍. 630 പോയന്‍റുമായി എറണാകുളം 548 പോയന്‍റുമായി കണ്ണൂരുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സ്കൂള്‍ വിഭാഗത്തില്‍ 187 പോയന്‍റുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ളിക് സ്കൂളാണ് ഒന്നാമത്. 163 പോയന്‍േറാടെ കൊല്ലം ലേക്ഫോര്‍ഡ് സ്കൂള്‍ രണ്ടാം സ്ഥാനത്തത്തെി. 138 പോയന്‍റുമായി മാനന്തവാടി ഹില്‍ബ്ളൂംസാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് വിഭാഗങ്ങളിലായി 22 വേദികളിലാണ് മത്സരങ്ങള്‍. കലോത്സം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.