ബത്തേരിയിലും ഇരിട്ടിയിലും ഭരണം എൽ.ഡി.എഫിന്

കൽപറ്റ: തുല്യസീറ്റുകളുമായി നറുക്കെടുപ്പ് പ്രതീക്ഷിച്ചിരുന്ന സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഭരണം ഒടുവിൽ എല്ഡ.ഡി.എഫിന്. സി.പി.എമ്മിലെ എം. സഹദേവനാണ് ചെയർമാൻ. 17 സീറ്റുകളാണ് ഇരു മുന്നണികൾക്കും ലഭിച്ചിരുന്നത്. ഏക ബി.ജെ.പി അംഗത്തിന്‍റെ തീരുമാനം നിർണായകമായിരുന്നു. അദ്ദേഹം വിട്ടു നിൽക്കുകയും യു.ഡി.എഫിലെ കേരള കോൺഗ്രസ് എം അംഗം സി.എൽ സാബു എൽ.ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അതോടെ 16- വോട്ട് യു.ഡി.എഫിനും 18 വോട്ട് എൽ.ഡി.എഫിനും ലഭിച്ചു. യു.ഡി.എഫിനൊപ്പമുള്ള കേരള കോൺഗ്രസ് ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ഒാഫീസിന് നേരെ അക്രമമുണ്ടായി.

ഇരിട്ടി മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും ഭരണം എൽ.ഡി.എഫിന് ലഭിച്ചു. മുസ്ലിം ലീഗിലെ മൂന്നംഗങ്ങൾ വിട്ടു നിന്നതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. 33 അംഗ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ് 15, എൽഡി.എഫ് 13, ബി.ജെ.പി 5 എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫിലെ പടലപ്പിണക്കം മൂലമാണ് ലീഗ് അംഗങ്ങൾ വിട്ട് നിന്നത്. ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. അതോടെ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. സി.പി.എമ്മിലെ പി.പി അശോകനാണ് ചെയർമാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.