തൃശൂരിൽ ലോറി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ കണിമംഗലത്ത് റെയിൽവേ ട്രാക്കിൽ ലോറി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പെരിയയിൽ കടുകുഴിയിൽ ജോണിന്‍റെ മകൻ ജസ്റ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പുലർച്ചെ നാലരക്ക് കണിമംഗലം റെയിൽവേ മേൽപാലത്തിന് സമീപം ആട്ടപൊടി കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. ഈ ലോറി ഒാടിച്ചത് ആത്മഹത്യ ചെയ്ത ജസ്റ്റിനായിരുന്നു. കോതമംഗലം തങ്ങല്ലൂരിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ലോറിയിൽ കയറ്റിയ ആട്ടപൊടി പറവൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. ലോറിയപകടവും ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.