കോഴിക്കോട്: ബംഗളൂരു സ്ഫോടന കേസ് വിചാരണ അന്തിമഘട്ടത്തിലത്തെുമ്പോള്‍ പൊലീസ് ഹാജരാക്കിയ മുഴുവന്‍ സാക്ഷികളും കേസിനെതിരായിരിക്കെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടക്കുന്ന അറസ്റ്റ് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍. കുറ്റാരോപിതരായ ആളുകള്‍ക്കുമേല്‍ ചാര്‍ത്തിയ കേസുകള്‍ പ്രത്യക്ഷത്തില്‍തന്നെ കെട്ടിച്ചമച്ചതാണെന്ന് കേരളത്തിലെ മുഖ്യ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പലതവണ പ്രഖ്യാപിച്ചതുമാണ്. വിധി വളരെ പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയും പലതവണ നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്. കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്ത തസ്നീം, സഹോദരന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്താതെയാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്. പൊലീസിന്‍െറ ഇത്തരം ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണമെന്നും സാദിഖ് ഉളിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.