Posted On
date_range Updated On
date_range കരിപ്പൂർ റൺവേയിൽ എയർ ഇന്ത്യ വിമാനം തെന്നിമാറി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നിമാറി. കോഴിക്കോട്-ഷാർജ വിമാനമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനം പറന്നുയരാൻ പിന്നോട്ട് എടുക്കുമ്പോഴായിരുന്നു സംഭവം.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റൺവേയുടെ സമീപത്തുവരെ തെന്നിമാറിയ വിമാനം എത്തിയിരുന്നു. പിന്നീട് വിമാനം പിന്നോട്ട് കൊണ്ടുവരികയും നിശ്ചിത സമയത്ത് തന്നെ പറന്നുയരുകയും ചെയ്തു.
സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്നും റൺവേയിൽ ലഭിക്കാവുന്ന പരമാവധി ദൂരം ഉപയോഗിച്ചാണ് വിമാനം പറന്നുയർന്നതെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.