Posted On
date_range Updated On
date_range മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് വി.എസ്
തിരുവനന്തപുരം: പരസ്പരമുള്ള ബ്ളാക്മെയിലിങ് അവസാനിപ്പിച്ച് കെ.എം മാണിയും മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. ബാര്‍കോഴക്കേസില്‍ അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയും പ്രതിയാകും. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ മാണി പുറത്തുവിടും.ഈ ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ രാജി ആവശ്യപ്പെടാത്തതെന്നും വി.എസ് പറഞ്ഞു.
വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ മാണി രാജി വെക്കേണ്ട ആവശ്യമില്ളെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട താന്‍ രാജിവെച്ചിരുന്നെങ്കില്‍ എന്തായേനെ എന്ന ചോദിച്ച മുഖ്യമന്ത്രിയില്‍ നിന്നും നീതി പ്രതീക്ഷിക്കാനാവില്ളെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.