Posted On
date_range Updated On
date_range മാണിയുടെ രാജി തീരുമാനം: യു.ഡി.എഫ് കൂടിയാലോചനക്കു ശേഷം -പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബാര്‍കോഴ കേസില്‍ ഹൈകോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ മാണിയുടെ രാജി സംബന്ധിച്ച തീരുമാനം യു.ഡി.എഫ് കൂടിയാലോചനക്കു ശേഷമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ യു.ഡി.എഫ് നേതാക്കളുടെ കൂടിയാലോചന ആവശ്യമാണ്. അതിനു ശേഷമേ ഇനി ഇത് സംബന്ധിച്ച് അഭിപ്രായം പറയുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ചര്‍ച്ചക്കുള്ള സന്ദര്‍ഭം ഒരുക്കുന്നതിനായി യു.ഡി.എഫ് നേതാക്കള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. വൈകാതെ തിരുവനന്തപുരത്തോ എറണാകുളത്തോ യോഗം ചേരും. മാണിയെ ഫോണില്‍ കിട്ടുന്നില്ളെ ന്നും ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.