ബിഹാര്‍: അസഹിഷ്ണുതക്ക് എതിരായ വിധി –ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ബി.ജെ.പിയുടെ അസഹിഷ്ണുതയെ രാജ്യം തിരസ്കരിക്കുന്നു എന്നതാണ് ബിഹാര്‍ തെരഞ്ഞെടുപ്പുഫലത്തിലൂടെ തെളിയുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
 ബീഫ്, സംവരണ വിഷയങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ മറുപടിയാണിത്.
മോദിയെ മുന്‍നിര്‍ത്തി രാജ്യം കീഴടക്കാം എന്ന സംഘ്പരിവാര്‍ മോഹം വിജയിക്കില്ല. വര്‍ഗീയഫാഷിസത്തെ തകര്‍ക്കാനുള്ള വഴി മതേതരകക്ഷികളുടെ യോജിപ്പാണ്.
ഇതാണ് ബിഹാറിലെ മഹാസഖ്യത്തിന്‍െറ വിജയത്തിന്‍െറ അടിസ്ഥാനം. രാജ്യത്തെ മതേതരകക്ഷികള്‍ക്ക് ഈ ഫലം പാഠമാകണം.
തികച്ചും സാധാരണക്കാരായ ബിഹാര്‍ജനത വര്‍ഗീയരാഷ്ട്രീയത്തെ ആട്ടിയോടിച്ചത് പ്രബുദ്ധകേരളം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.